ഈ ജീവിതം തുടരും പ്രിയേ...
പച്ചപ്പുല്‍ നാമ്പുകള്‍ പോലെ
തളിരായതെല്ലാം പേടിപ്പെടുത്തുമെങ്കിലും.
നാളേക്കായി ഉരുണ്ടു കൂടുന്നവയെ നമുക്ക് മറക്കാം
എന്റെ മധുചഷകം നിറയ്ക്കുക...
ഈ രാത്രി തീര്ന്നുപോകുന്നതാണ് കഷ്ടം.
.....
മദ്യശാല കടന്നു പോകുമ്പോള്‍
ലഹരിയില്‍ പൊതിഞ്ഞ ഒരാളോട് ഞാന്‍ ചോദിച്ചു
ദൈവത്തെ ഭയമില്ലേ എന്ന്.
ദൈവം ദയാലുവാണെന്ന് ഉത്തരം.
ആ രാത്രി കുടിച്ചും തിന്നും ഞാന്‍ വെളുപ്പിച്ചു.
.....
ചൂടും തണുപ്പും ഇല്ലാതെയീ ദിനം.
ഉണങ്ങിയ പൂവിനു ജീവനായ് മേഘങ്ങള്‍.
ഇടയ്ക്കിടെ മധു നുകരൂ എന്ന് മൈന പൂവിനോട്.
നിന്റെ ഉള്ളിനെ നീ തന്നെ തിരിച്ചറിയാനെന്നും.
.....
നിത്യരഹസ്യങ്ങള്‍ ഞാനറിയുന്നില്ല... നീയും.
കടങ്കഥകള്‍ ഞാനറിയുന്നില്ല... നീയും.
ഈ തുണിമറയ്ക്കപ്പുറം നമ്മെ കുറിച്ചാണ് പറയുന്നതത്രയും.
മറ വീണാല്‍ അപ്പുറത്ത് ഒന്നുമുണ്ടാകയുമില്ല.
.....
കാലം നിന്നെ കൊണ്ടുപോകുംമുന്പ്
ഒരു പാത്രം നല്ല വീഞ്ഞ് ചോദിക്ക് നീ.
തന്ഗത്തില്‍ പോതിഞ്ഞതല്ല നീ.
ചെളിയില്‍ വീണു കിടക്കുന്നു.
നിനക്കിനി ഉയര്ത്തെഴുന്നെല്‍ക്കണം.
.....
എന്റെ ചങ്ങാതിമാര്‍ ഉയിരു വെടിഞ്ഞിട്ട്
മരണത്തിന്റെ മാലാഖമാര്‍ക്കൊപ്പം.
ഞാന്‍ മാത്രം ഇവിടെ, ബാക്കിയായ വീഞ്ഞുപാത്രവുമായി.
ഏതാനും പാത്രങ്ങള്‍ നിരഞ്ഞതിനു മുന്‍പാണ് അവര്‍ ഉയിരു വിട്ടത്.
......
നിലാവും നിശാനക്ഷത്രവും ഉദിക്കുമ്പോള്‍,
പവിഴം പോലെ നിറയുന്ന വീഞ്ഞ്
ഈ മദ്യശാലക്കാര്‍ എവിടെനിന്ന് കൊണ്ടുവരുന്നു?
അറിയില്ലെനിക്ക്.
.....
വിഷാദം ചങ്ങതിയാകട്ടെ.
ദുഖവും നോവും നിസാരമാകട്ടെ.
പുസ്തകമോ വയലെലകാലോ
നിന്റെ കൂടാരമാകരുത്.
നിന്റെ ജീവിതം നീ തന്നേ വാര്‍ക്കണം.
മണ്ണിലേക്ക് മടങ്ങുവോളം.
Tuesday, April 17, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment